WELCOME TO

സയൻസ്‌വേഴ്‌സിറ്റി

മനുഷ്യരുടെ ജീവിത ചലനങ്ങളും ചുറ്റുപാടുകളും നിരീക്ഷണ പരീക്ഷണ വിധേയമാക്കിയുള്ള ജീവിത ശാസ്ത്ര (ലൈഫ് സയന്‍സ്) പഠന പ്രവര്‍ത്തനങ്ങളിലൂടെ മനുഷ്യരെയെല്ലാം ദാരിദ്ര്യമുക്തരും സമ്പന്നരും ആക്കുക, പരമാവധി പ്രശ്‌നങ്ങളില്ലാത്തവിധം എല്ലാവര്‍ക്കും സ്വസ്ഥവും സമാധാനപരവുമായി ജീവിക്കുവാനുള്ള അവസരങ്ങള്‍ ഉണ്ടാക്കുക, ഓരോ പഠിതാവും ജീവിതശാസ്ത്രപരമായി കണ്ടെത്തിയ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രയാസങ്ങളില്ലാതെ പ്രായോഗികവും ഫലപ്രദവുമാണോ എന്ന് പരീക്ഷിച്ച് ബോധ്യപ്പെടാനുള്ള അവസരമുണ്ടാക്കുക തടങ്ങിയ ലക്ഷ്യങ്ങളോടെ സ്ഥാപിതമായതാണ് സയന്‍സ്‌വേഴ്‌സിറ്റി. സയന്‍സ്‌വേഴ്‌സിറ്റിയുടെ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലൈഫ് സയന്‍സ് ലാബ് എന്നോണം നിലകൊള്ളുന്നതും സ്വാഭാവിക ജനാധിപത്യശൈലിയില്‍ സമാധാപരമായി പ്രവര്‍ത്തിക്കുന്നതുമായ ഒരു പൊതു ജനകീയ കൂട്ടായ്മ (ജനമഹാസഭ) രൂപപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

സയൻസ്

ജീവജാലങ്ങള്‍ ഉള്‍പ്പെടെ ഏതൊന്നിന്റെയും അവസ്ഥകളെയും മാറ്റങ്ങളെയും ചലനങ്ങളെയും നീരീക്ഷണ പരീക്ഷണങ്ങളോടെ വിലയിരുത്തി കാര്യകാരണങ്ങള്‍ സഹിതം അറിവുകള്‍ അവതരിപ്പിക്കുന്ന വൈജ്ഞാനിക പ്രക്രിയയാണ് സയന്‍സ് അഥവാ ശാസ്ത്രം. ഓരോന്നിന്റേയും യാഥാര്‍ഥ്യങ്ങള്‍ ഗ്രഹിക്കാനും ആവശ്യമായ പുതിയ അറിവുകളും സാങ്കേതികവിദ്യകളും ഉപകരണങ്ങളും കണ്ടെത്താനും സയന്‍സ് നമുക്ക് സഹായകമാകുന്നു. ശാസ്ത്രീയ അന്വേഷണങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും മനുഷ്യര്‍ നേടിയെടുത്ത കാര്യങ്ങള്‍ എണ്ണമറ്റതാണ്. മനുഷ്യരുടെ സുഖകരമായ ജീവിതത്തിനും പുരോഗതിക്കും വികസനത്തിനും അത്തരത്തിലുള്ള പഠന പ്രവര്‍ത്തനങ്ങള്‍ വളരെയധികം സഹായിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ നാമെല്ലാവരും അവയുടെ ഗുണഭോക്താക്കളായതിനാല്‍ ആര്‍ക്കും നിഷേധിക്കാനാകാത്തതും അവഗണിക്കാനാകാത്തതുമായ ഒന്നായി ഇന്ന് ശാസ്ത്രം മാറിക്കഴിഞ്ഞു.

ലൈഫ് സയൻസ്

നമ്മുടെയെല്ലാം ജീവിത ചലനങ്ങളെയും അനുഭവങ്ങളെയും ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുകയും പരീക്ഷിക്കുകയും ചെയ്യുമ്പോള്‍ ജീവിതത്തെ സംബന്ധിച്ചും കാര്യകാരണ സഹിതം അനേകം വസ്തുതകള്‍ ഗ്രഹിക്കാന്‍ നമുക്ക് കഴിയും. അതുവഴി ജീവിതം പരമാവധി പ്രശ്‌നവിമുക്തമാക്കാനാവശ്യമായ പല ആശയങ്ങളും സാങ്കേതിക വിദ്യകളും കണ്ടെത്താനും സാധിക്കും. അപ്രകാരം ജീവിതത്തെ സംബന്ധിച്ച് ശാസ്ത്രീയ അറിവുകള്‍ പകര്‍ന്ന് നല്‍കുന്ന വൈജ്ഞാനിക ശാഖയാണ് ലൈഫ് സയന്‍സ് അഥവാ ജീവിത ശാസ്ത്രം.

പലതരത്തിലുള്ള ശാസ്ത്രീയ പുരോഗതികളും മുന്നേറ്റങ്ങളും ഉണ്ടായിരിക്കെ, എല്ലാവര്‍ക്കും സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം രൂപപ്പെടുത്തുന്ന അവസ്ഥയിലേക്ക് ഇപ്പോഴും ശാസ്ത്രം പൂര്‍ണമായും വികസിച്ചിട്ടില്ല എന്നത് വ്യക്തമാണ്. ദാരിദ്ര്യം, രോഗം, വൈകല്യം, സംഘര്‍ഷം, സംഘട്ടനം, യുദ്ധം തുടങ്ങി പലപ്രശ്‌നങ്ങളും അനുഭവിക്കുന്നവരെ ഇന്നും ധാരാളം കാണുന്നത് അതുകൊണ്ടാണല്ലോ. വൈകല്യമോ രോഗമോ ദാരിദ്ര്യമോ ഇല്ലാത്തവര്‍ക്ക്‌പോലും മറ്റു പലകാരണങ്ങളാല്‍ തികഞ്ഞ സന്തോഷമോ സമാധാനമോ ഇല്ലാത്ത അവസ്ഥയും പ്രകടമാണ്. ഒരു നിലയ്ക്കല്ലെങ്കില്‍ മറ്റൊരുനിലയ്ക്ക് ശാന്തിയും സമാധാനവും സന്തോഷവും ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ലോകം മുഴുവനുമുള്ളത്. വര്‍ത്തമാനകാലം സാക്ഷ്യപ്പെടുത്തുന്ന കാര്യമാണിത്.

എന്നാല്‍ സമാധാനവും സന്തോഷവുമൊക്കെ അടിസ്ഥാനപരമായി നിലകൊള്ളുന്നത് മാനസികാവസ്ഥയിലാണ്. മനസ്സാകട്ടെ അസ്തിത്വം, ആരോഗ്യം, കുടുംബം, അയല്‍പക്കം, പരിസരം, സമൂഹം, സാമ്പത്തികം, രാഷ്ട്രീയം തുടങ്ങി അനേകം ജീവിതചലനങ്ങളുമായി ബന്ധപ്പെട്ടുമിരിക്കുന്നു. ആ തലങ്ങളിലേയൊക്കെ പ്രശ്‌നങ്ങള്‍ പരിഹരിച്ചാലേ ജീവിതത്തില്‍ സമ്പൂര്‍ണ സമാധാനവും സന്തോഷവും നമുക്ക് കൈവരികയുള്ളൂ. അത്തരത്തിലുള്ള ജീവിതാവസ്ഥകളിലെല്ലാം പ്രശ്‌നവിമുക്തമായ ജീവിതം നയിക്കാന്‍ ശാസ്ത്രത്തിന് എന്ത് പങ്ക് നിര്‍വഹിക്കാനാകും എന്ന അന്വേഷണത്തിന്റെ ഭാഗമായി രൂപപ്പെട്ടതാണ് ലൈഫ് സയന്‍സ്. എല്ലാവരും സമാധാനം ആഗ്രഹിക്കുന്നതിനാല്‍ ഈ പഠനം എല്ലാവരെ സംബന്ധിച്ചും പ്രസക്തമായിരിക്കും.

ലൈഫ് സയൻസ് ലാബ്

നിലവിലുള്ള അവസ്ഥയില്‍ തൃപ്തിവരാതെ എപ്പോഴും മെച്ചപ്പപ്പെട്ട ജീവിതാവസ്ഥ കൈവരിക്കാനുള്ള പ്രവണതയിലാണ് നാമുള്ളത്. പൂര്‍ണത അഥവാ പ്രശ്‌നങ്ങളില്‍നിന്നും പൂര്‍ണ വിമുക്തി അന്വേഷിക്കുന്ന പ്രകൃതി എന്നാണ് ജീവിത ശാസ്ത്രപരമായി അതിനെ വിശേഷിപ്പിക്കുന്നത്. അത്തരമൊരു പ്രകൃതി ഉള്ളതുകൊണ്ടുതന്നെ ചുറ്റുമുള്ള അവസ്ഥകളെയും ചലനങ്ങളെയും നിരീക്ഷിച്ചും പരീക്ഷിച്ചും പുതിയ പല ആശയങ്ങളും സിദ്ധാന്തങ്ങളും നെയ്ത്, അനേകം കണ്ടുപിടുത്തങ്ങളുണ്ടാക്കി ജീവിതം മുമ്പെത്തേക്കാള്‍ സൗകര്യപ്രദമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് നാം എപ്പോഴും ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. ഓരോ കണ്ടുപിടുത്തവും ഉണ്ടാകാനും അവ പ്രായോഗികവും ഫലപ്രദവുമാണെന്ന് പരിശോധിച്ച് ഉറപ്പാക്കാനും അതതിന് പറ്റിയ ലാബ് അഥവാ നിരീക്ഷണ പരീക്ഷണ സൗകര്യങ്ങള്‍ നമുക്ക് ആവശ്യമാണ്. അത് പ്രവര്‍ത്തിപ്പിക്കുന്ന ആളുകളും ഉണ്ടാകണം. അത്തരം അനേകതരം ലാബുകളെക്കുറിച്ച് ഇന്ന് നമുക്ക് അറിവുള്ളതാണല്ലോ. അതുപോലെ, നമ്മുടെ ജീവിതത്തെ പ്രശ്‌നങ്ങളില്‍നിന്നും മുക്തമാക്കി എപ്പോഴും സ്വസ്ഥതയോടെയും സമാധാനത്തോടെയും നിലകൊള്ളാനാവശ്യമായ അറിവുകള്‍ ശാസ്ത്രീയമാര്‍ഗേണ കണ്ടെത്താനും അവ പ്രായോഗികവും ഫലപ്രദവുമാണെന്ന് മറ്റുള്ളവരേയും അനുഭവതലത്തില്‍ ബോധ്യപ്പെടുത്താനും ഉള്ള പരീക്ഷണശാലയാണ് ലൈഫ് സയന്‍സ് ലാബ്.

നിലവിലുള്ള നേട്ടങ്ങളിലൊന്നും തൃപ്തിവരാതെ എപ്പോഴും പൂര്‍ണതാന്വേഷകരായി ജീവിക്കുന്നതിന്റെ ഫലമായി വിവിധതരം അഭിലാഷങ്ങളും ആശയങ്ങളും വിശ്വാസങ്ങളും (അവിശ്വാസങ്ങളും) മനുഷ്യരില്‍ ഉടലെടുക്കുന്നു. ഭിന്ന അഭിരുചികളോടെയാണെങ്കിലും ഓരോരുത്തരിലും ഉടലെടുക്കുന്ന ഇത്തരം ചിന്തകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയും അവയില്‍നിന്ന് നല്ല ഫലങ്ങള്‍ അനുഭവിക്കുകയും ചെയ്യുമ്പോഴാണ് അവരവരില്‍ സമാധാനവും സന്തോഷവും കുടികൊള്ളുക. പക്ഷേ, ഓരോരുത്തരും അവരുടെ ചിന്തകളും പ്രവര്‍ത്തനശൈലികളും സ്വീകരിച്ച് സ്വസ്ഥജീവിതം സാധ്യമാക്കാന്‍ ശ്രമിക്കുമ്പോള്‍തന്നെ നമ്മുടെയെല്ലാവരുടെയും പരാശ്രയപ്രകൃതി കാരണം മറ്റുള്ളവര്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാക്കാതെ നമ്മുടെ ചലനങ്ങളെ ക്രമപ്പെടുത്താനും നാം ഓരോരുത്തരും ബാധ്യസ്ഥരുമാണ്. എങ്കില്‍ മാത്രമേ സ്വസ്ഥവും സമാധാനപരവുമായ ജീവിതം എല്ലാവര്‍ക്കും ലഭിക്കുകയുള്ളൂ. ജീവതത്തെ ശാസ്ത്രീയമായി പഠിക്കുമ്പോള്‍ നമുക്ക് ബോധ്യമാകുന്ന കാര്യങ്ങളാണ് ഇവയെല്ലാം. ഇത്തരത്തില്‍ എല്ലാവര്‍ക്കും പരമാവധി സ്വസ്ഥവും സന്തോഷകരവുമായ ജീവിതം ഉറപ്പാക്കാനാവശ്യായ അനേകം ജീവിതശാസ്ത്ര തത്വങ്ങള്‍ മനസ്സിലാക്കാനും, അവ സംശയാലുക്കളെപോലും ബോധ്യപ്പെടുത്താനും, ബോധ്യപ്പെട്ടതനുസരിച്ച് ജീവിതം നയിക്കാനും, അപ്രകാരം ജീവിതം നയിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തി ആവശ്യമാണെന്ന് തോന്നുന്ന മാറ്റങ്ങള്‍വരുത്തി മെച്ചപ്പെട്ടരീതിയില്‍ പരിഷ്‌ക്കരിക്കാനും എങ്ങനെ എളുപ്പം കഴിയുമെന്ന അന്വേഷണത്തിന്റെ ഭാഗമായി ജീവിതശാസ്ത്രപരമായിതന്നെ രൂപപ്പെട്ടുവന്ന ആശയമാണ് ലൈഫ് സയന്‍സ് ലാബ്. ഇത്തരം കാര്യങ്ങള്‍ ഏറ്റവും നന്നായി നിര്‍വഹിക്കാനാകുമെന്നതാണ് ലൈഫ് സയന്‍സ് ലാബിന്റെ പ്രസക്തിയും പ്രയോജനങ്ങളും.

ലൈഫ് സയൻസ് ലാബ് സ്ഥാപിക്കുന്ന രീതി

ജീവിതശാസ്ത്രതത്ത്വങ്ങളുടെ / ആശയങ്ങളുടെ പ്രായോഗികതയും ഗുണദോഷഫലങ്ങളും തിരിച്ചറിയാനാകുക അവ ജീവിതത്തില്‍ പ്രായോഗികമാക്കി നോക്കുമ്പോഴാണ്. പക്ഷേ, ആശയ ഭിന്നതകള്‍ ഉണ്ടാകുമ്പോള്‍ അവ അന്യോന്യം പ്രശ്‌നങ്ങളാകാതെ പരീക്ഷിക്കപ്പെടുന്ന അവസ്ഥ സംജാതമാക്കുകയും വേണം. അപ്പോഴേ എല്ലാവര്‍ക്കും സ്വസ്ഥജീവിതം ഉറപ്പാകുകയുള്ളൂ. ഈ യാഥാര്‍ഥ്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ ആശയപരമായോ മറ്റോ നിലനില്‍ക്കുന്ന വ്യത്യാസങ്ങളും വിയോജിപ്പുകളും പരസ്പരം പ്രശ്‌നങ്ങളാകാതെ, സര്‍വജനങ്ങളെയും ഒരു പൊതുപ്ലാറ്റ്‌ഫോമില്‍ യോജിപ്പിച്ചു കൊണ്ട്, എല്ലാവരുടെയും ക്ഷേമവും പുരോഗതിയും ലക്ഷ്യമാക്കി, എല്ലാവരേയും അവരവര്‍ പിന്തുണയ്ക്കുന്ന ആശയങ്ങളിലായി പരീക്ഷണാത്മക ജീവിതം നയിപ്പിക്കുന്ന ഒരു ബഹുജന കൂട്ടായ്മയായിട്ടാണ് ലൈഫ് സയന്‍സ് ലാബ് നമുക്ക് സ്ഥാപിക്കാനാകുക.
ലൈഫ് സയന്‍സ് പഠന ഗവേഷണത്തിലൂടെ ഓരോ പഠിതാവും കണ്ടെത്തിയ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രയാസങ്ങളില്ലാതെ പ്രായോഗികവും ഫലപ്രദവുമാണോ എന്ന് പരീക്ഷിച്ച് ബോധ്യപ്പെടാനുള്ള അവസരം ഉണ്ടാക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായി ലൈഫ് സയന്‍സ് ലാബ് എന്നോണം നിലകൊള്ളുന്നതും സ്വാഭാവിക ജനാധിപത്യ രീതിയില്‍ (അന്യോന്യം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ എല്ലാവരും പരസ്പരം മാനിച്ചുകൊണ്ട് ജീവിക്കുന്ന രീതിയില്‍) സമാധാപരമായി പ്രവര്‍ത്തിക്കുന്നതുമായ ഒരു പൊതു ജനകീയ കൂട്ടായ്മ സയന്‍സ്‌വേഴ്‌സിറ്റി രൂപപ്പെടുത്തിയെടുക്കുകയും ചെയ്യും. ജനമഹാസഭ എന്ന് പേര് വിളിക്കുന്ന പ്രസ്തുത ജനകീയ കൂട്ടായ്മയുടെ ഭാഗമായിട്ടാകും സയന്‍സ്‌വേഴ്‌സിറ്റി നിലകൊള്ളുക.

പലതരം ലൈഫ് സയൻസ് കോഴ്‌സുകൾ

സയന്‍സ്‌വേഴ്‌സിറ്റിയുടെ ലക്ഷ്യം സഫലീകരിക്കുന്നതിനായി ശാസ്ത്രീയവും നൂതനവുമായ പഠന രീതിയോടെയും സര്‍ട്ടിഫിക്കേഷനോടെയും പലതരത്തിലുള്ള അനേകം ലൈഫ് സയന്‍സ് കോഴ്‌സുകള്‍ സയന്‍സ്‌വേഴ്‌സിറ്റി നടത്തുന്നു. അതുവഴി എല്ലാവരുടെയും ജീവിതം സ്വസ്ഥവും സുഗമവും സന്തോഷകരുമാക്കാന്‍ പ്രാപ്തരായ ധാരാളം ലൈഫ് സയന്റിസ്റ്റുകളെയും ലൈഫ് സയന്‍സ് അക്കാദമിസ്റ്റുകളെയും സയന്‍സ്‌വേഴ്‌സിറ്റി വാര്‍ത്തെടുക്കുകയും ചെയ്യുന്നു.
സയന്‍സ്‌വേഴ്‌സിറ്റി ബിരുദദാരികളായ ലൈഫ് സയന്‍സ് സയന്റിസ്റ്റുകളുടെയും അക്കാദമിസ്റ്റുകളുടെയും വൈജ്ഞാനിക നേതൃത്വത്തിലായിരിക്കും ലൈഫ് സയന്‍സ് ലാബ് എന്നോണം നിലകൊള്ളുന്നതും സ്വാഭാവിക ജനാധിപത്യരീതിയില്‍ സമാധാനപരമായി പ്രവര്‍ത്തിക്കുന്നതുമായ പൊതു ജനകീയ കൂട്ടായ്മ (ജനമഹാസഭ) നിലവില്‍ വരിക.

പഠനത്തോടൊപ്പം വരുമാനം

പഠന ഗവേഷണ പ്രവര്‍ത്തനത്തിന്റെ ഭാഗമായും അല്ലാതെയും സയന്‍സ്‌വേഴ്‌സിറ്റി കോഴ്‌സുകളില്‍ പങ്കാളികളാകുന്നവര്‍ക്ക് ജനമഹാസഭയുടെയുടെയും അനുബന്ധ സംരംഭങ്ങളുടെയും ചില ചുമതലകള്‍ കൂടി ചെയ്യാനുള്ള അവസരം സയന്‍സ്‌വേഴ്‌സിറ്റിയും ജനമഹാസഭയും ഒരുക്കുന്നു. മറ്റുള്ളവര്‍ക്ക് ഗുണകരമായിത്തീരുന്ന അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുന്നതിനാല്‍ കോഴ്‌സ് പഠനത്തോടും ഗവേഷണത്തോടും ഒപ്പം സാമ്പത്തിക വരുമാനം കൂടി നേടാനുള്ള അവസരം ഉണ്ടായിരിക്കും. അടയ്ക്കുന്ന ഫീസുകളേക്കാള്‍ കൂടുതലായിരിക്കും പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലഭിക്കുന്ന വരുമാനം. അതിനാല്‍ കോഴ്‌സുകള്‍ക്ക് അടയ്ക്കുന്ന ഫീസുകള്‍ ഒരിക്കലും നഷ്ടമാകില്ല എന്നതിനപ്പുറം പഠനംതന്നെ സാമ്പത്തിക ലാഭമുള്ള ഒരു അനുഭവമായി മാറും.

ലക്ഷങ്ങൾ റിസേര്‍ച്ച് ഫെലോഷിപ്പ് അവാര്‍ഡുകളായി ലഭിക്കാനും അവസരം

ജീവിതശാസ്ത്രത്തില്‍ ഗവേഷണ പഠനങ്ങള്‍ പ്രോത്സാഹപ്പിക്കുക എന്നതിന്റെ ഭാഗമായി സയന്‍സ്‌വേഴ്‌സിറ്റി റിസേര്‍ച്ച് ഫെലോഷിപ്പ് അവാര്‍ഡുകള്‍ നല്‍കുന്നു.
ഓരോ കോഴ്‌സ് സിലബസിലും അനേകം ജിവതശാസ്ത്ര തത്വങ്ങള്‍ ഉണ്ട്. അവയില്‍ ഓരോന്നും ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ കാര്യകാരണ സഹിതം തെറ്റാണെന്ന് ആദ്യമായി തെളിയിക്കുകയും തെളിവുകള്‍ സഹിതം ബദല്‍ അവതരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കാണ് ചില വ്യവസ്ഥകള്‍ക്ക് വിധേയമായി ഈ അവാര്‍ഡുകള്‍ നല്‍കുക.

ഒരോ ജീവിതശാസ്ത്ര തത്വവും തെറ്റാണെന്ന് ആദ്യം തെളിയിച്ച് ബദല്‍ അവതരിപ്പിക്കുമ്പോള്‍ പ്രത്യേകമായ സര്‍ട്ടിഫിക്കറ്റും ഇരുപത്തി അയ്യായിരം രൂപയും ആണ് റിസേര്‍ച്ച് ഫെലോഷിപ്പ് അവാര്‍ഡ് ആയി സമ്മാനിക്കുക.

ഒരാള്‍ തന്നെ ഒന്നിലധികം തത്ത്വങ്ങള്‍ ആദ്യമായി തെറ്റാണെന്ന് തെളിയിച്ച് ശരിയായ ബദല്‍ അവതരിപ്പിച്ച് കൊണ്ടിരുന്നാല്‍ ഓരോന്നിനും 25,000 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. അഥവാ ഒരാള്‍തന്നെ 100 തത്ത്വങ്ങള്‍ തെറ്റാണെന്ന് തെളിയിച്ച് ബദല്‍ അവതരിപ്പിച്ചാല്‍ 25000 * 10 പ്രകാരം 25,00,000 രൂപ (ഇരുപത്തിയഞ്ച് ലക്ഷം രൂപ) ഫെലോഷിപ്പ് അവാര്‍ഡ് ഇനത്തില്‍ ലഭിക്കും. വര്‍ഷംതോറും റിസേര്‍ച്ച് ഫെലോഷിപ്പ് അവാര്‍ഡ് തുക 10 ശതമാനം വീതം വര്‍ധിപ്പിച്ചുകൊണ്ടിരിക്കും.

ബിരുദ ശേഷം ജോലിയും വരുമാനവും ഉറപ്പാക്കുന്നു

ലൈഫ് സ്‌കോളര്‍ ബിരുദ കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ച ശേഷം മെച്ചപ്പെട്ട രീതിയില്‍ ജീവിതം മുന്നോട്ട് നയിക്കാനാകുന്ന പ്രതിഫലത്തില്‍ മികച്ച ജോലികളും ജനമഹാസഭ ഉറപ്പാക്കുന്നുണ്ട്. ഓരോരുത്തരുടെയും പഠനമികവും പഠന പ്രവര്‍ത്തന തോതും അനുസരിച്ച് സയന്‍സ്‌വേഴ്‌സിറ്റി, ജനമഹാസഭാ തുടങ്ങിയവയുടെ അക്കാദമിക് പോസ്റ്റുകളിലും അഡ്മിനിസ്‌ട്രേറ്റീവ് പോസ്റ്റുകളിലും മറ്റുമാണ് ജോലി ലഭിക്കുക. കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകളുമായി ജോലി തേടി അലയുന്ന സാഹചര്യത്തിലേക്ക് പഠിതാക്കള്‍ക്ക് എത്തേണ്ടി വരില്ല. ബന്ധപ്പെട്ട കര്‍മരേഖാ കോഴ്‌സുകളില്‍ നിന്നും ജോലികള്‍ നല്‍കുന്നതിന്റെ രീതികള്‍ മനസ്സിലാക്കാനാകും.

എളുപ്പം പാസാകാം; വൈജ്ഞാനിക നേതൃത്വത്തിലേക്ക് ഉയരാം

കോഴ്‌സ് പാഠഭാഗങ്ങള്‍ നമ്മുടെയെല്ലാം അനുഭവങ്ങളെ മുന്നിര്‍ത്തിയുള്ള ജീവിത ഗന്ധിയായ സിലബസുകളായതിനാല്‍ ചെറിയരീതിയില്‍ വൈജ്ഞാനികമായി പരിശ്രമം നടത്തുന്നവര്‍ക്കുപോലും എളുപ്പം മനസ്സിലാകുന്നവയാണ്. ശരാശരി ഒരു ദിവസം വളരെ കുറഞ്ഞ രീതിയില്‍ സമയം മാത്രം പഠനത്തിന് ചെലവഴിച്ചാലും പാസാകുന്ന രീതിയിലുള്ള കോഴ്‌സ് ഡ്യൂരേഷനായിരിക്കും ഓരോ കോഴ്‌സ് പഠനത്തിനും നിശ്ചയിച്ചിരിക്കുക. പാഠഭാഗങ്ങള്‍ മനസ്ലിലാക്കിയോ എന്നതിനുള്ള പാഠഭാഗ പരിശോധനകളും പരീക്ഷകളുമെല്ലാം പാഠഭാഗങ്ങള്‍ നോക്കി തന്നെ ഉത്തരം രേഖപ്പെടുത്തുന്ന നൂതന രീതിയിലുള്ളതാണ്. വ്യക്തിഗതമായ പഠന വിലയിരുത്തലുകളും പരീക്ഷകളുമാണ് ഉണ്ടാകുക എന്നതിനാല്‍ കോഴ്‌സ് ഡ്യൂരേഷന്‍ വരെ കാലാവധി നീളാതെ ഒരാള്‍ക്ക് വേണമെങ്കില്‍ എത്രയും വേഗം പാഠഭാഗങ്ങള്‍ മനസ്സിലാക്കി സഹപാഠികളെ കാത്തിരക്കാതെ തന്നെ കോഴ്‌സ് പാസാകാനുള്ള അവസരവും ഉണ്ടാകും. മേൽ പറഞ്ഞ പ്രത്യേകതകൾ കാരണം സയന്‍സ്‌വേഴ്‌സിറ്റി നടത്തുന്ന കോഴ്‌സുകള്‍ ആര്‍ക്കും എളുപ്പം പാസാകാവുന്നതേയുള്ളൂ. അന്വേഷണ പഠന തത്പരതയോടെ ജീവിത ചലനങ്ങളെ നിരീക്ഷിക്കാനും പഠിക്കാനും പഠിച്ചത് അനുസരിച്ച് കാര്യങ്ങള്‍ പ്രായോഗികമാക്കാനും മനസ്സ് കാണിക്കുന്നവര്‍ക്കാകട്ടെ ജനമഹാസഭയുടെ ഉന്നതമായ വൈജ്ഞാനിക നേതൃത്വത്തിലേക്ക് എളുപ്പം ഉയരാനുമാകുന്നതാണ്.

ലൈഫ് കോഴ്‌സുകള്‍ പഠിക്കുന്നതിലൂടെ കൈവരിക്കാവുന്ന നേട്ടങ്ങള്‍

1) പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സന്തോഷകരവും സമാധാനപൂര്‍ണവുമായ ജീവിതം നയിക്കാനുമുള്ള ശാസ്ത്രീയ (വൈയക്തിക – സാമൂഹിക – സാമ്പത്തിക – രാഷ്ട്രീയ) ആശയങ്ങള്‍ സ്വയം കണ്ടെത്താനും അവ സോഷ്യല്‍ എഡിറ്റിംഗിന് വിധേയമാക്കി മെച്ചപ്പെടുത്താനും പ്രാവീണ്യം നേടുന്നു.

2) സമാന ചിന്താഗതിക്കാരെ കണ്ടെത്തി അവരുമായി യോജിച്ച് പ്രവര്‍ത്തിച്ച് ആശയങ്ങളുടെ പ്രാക്ടിക്കല്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കാനുള്ള കളം (ജീവിത ശാസ്ത്ര ലാബ്) ഒരുക്കാനാകുന്നു.

3) ജീവിത സംബന്ധിയായി ഓരോരുത്തരിലും കടന്നുവരുന്ന ആശയങ്ങള്‍ അവ ശരിവെക്കുന്നവരില്‍ പരീക്ഷിച്ച് (മറ്റുള്ളവര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ) ഫലം അറിയാവുന്ന ഒരു ലൈഫ് സയന്‍സ് ലാബായും, വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ എല്ലാവരെയും ഐക്യപ്പെടുത്തുന്ന ബഹുജന കൂട്ടായ്മയായും ഒരേസമയം നിലകൊള്ളുന്ന ജനമഹാസഭ എന്ന മഹത് സംരംഭത്തിന്റെ സംഘാടനത്തിലും പ്രവര്‍ത്തനത്തിലും നല്ല പരിചയം സിദ്ധിക്കുന്നു.

4) എല്ലാവരുടെയും ഹിതം നീതിപൂര്‍വം മാനിക്കപ്പെടുന്ന ശരിയായതും മെച്ചപ്പെട്ടതുമായ ഒരു ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായി എല്ലാവര്‍ക്കും ഒരുപോലെ സന്തോഷവും സമാധാനവും പുരോഗതിയും കൈവരുത്താന്‍ അവസരമുണ്ടാകുന്നു.

5) ശാസ്ത്രതത്പരരും പുരോഗമനോന്മുഖരും വിജ്ഞാനതൃഷ്ണയുള്ളവരും കഴിവുറ്റവരുമായ വ്യക്തികളെ വാര്‍ത്തെടുക്കുന്ന പ്രവര്‍ത്തനങ്ങളുടെ ബൗദ്ധിക നേതാവാകുന്നു.

6) ജനകീയപ്രശ്‌നങ്ങളില്‍ സുചിന്തിതവും യുക്തിഭദ്രവും ശാസ്ത്രീയവും ഫലപ്രദവുമായ നയനിലപാടുകള്‍ ആവിഷ്‌ക്കരിക്കാനും നടപ്പിലാക്കാനും കഴിവുള്ള അഡൈ്വസറായി മാറുന്നു.

7) ചുരുങ്ങിയ കാലംകൊണ്ട്, ലളിതമായ പ്രവര്‍ത്തനങ്ങളിലൂടെ ദാരിദ്ര്യമുക്തവും സമ്പദ്‌സമൃദ്ധവും പരിസ്ഥിതിസന്തുലിതവും വികസനോന്മുഖവുമായ സമൂഹവും നാടും രാജ്യവും സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളുടെ തേരാളികളായി അംഗീകരിക്കപ്പെടുന്നു.

8) അനീതി, അഴിമതി, അക്രമം, ചൂഷണം, കുത്തക, കള്ളപ്പണം, വര്‍ഗ്ഗീയത, വിഘടനവാദം, തീവ്രവാദം, ഭീകരവാദം, ഫാസിസം തുടങ്ങിയ സാമൂഹ്യതിന്മകള്‍ക്കൊന്നും വേരോട്ടം ലഭിക്കാത്ത സമഗ്ര വ്യവസ്ഥിതിയുടെ മുന്നണി പോരാളികളാകുന്നു.

9) എല്ലാ അര്‍ഥത്തിലും ജനഹിതം മാനിക്കപ്പെടുന്നതും ന്യൂനതകളില്ലാത്തതും മെച്ചപ്പെട്ടതുമായ സ്വാഭാവികജനാധിപത്യസംവിധാനത്തിന്റെ സംസ്ഥാപകരായി അറിയപ്പെടുന്നു.

10) പഠന പ്രവര്‍ത്തനങ്ങളിലൂടെ ശൈലി കാരണം ജനങ്ങളില്‍ ആദരവ് സൃഷ്ടിക്കുന്ന വ്യക്തികളായി മാറാനാകുന്നു.

11) പഠനപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ആവശ്യമായ ദിശാബോധവും പ്രവര്‍ത്തനശേഷിയും ജനപിന്തുണയും കൂടി നേടാന്‍ കഴിയുന്നതിനാലും, അത് വെബ് ആപ്ലിക്കേഷനിലൂടെ പൊതുസമൂഹത്തിന് വ്യക്തമായി ബോധ്യപ്പെടാന്‍ അവസരമുള്ളതിനാലും ലൈഫ് സയന്‍സ് ബിരുദങ്ങള്‍ നേടുന്നതോടെ ജനപ്രതിനിധിസഭകളിലേക്കും ഭരണനേതൃത്വത്തിലേക്കും തെരഞ്ഞെടുക്കപ്പെടാനുള്ള സാഹചര്യമുണ്ടാകുന്നു.


12) ജോലിയില്ലാത്തവര്‍ക്ക് മികച്ച വരുമാനമാര്‍ജിക്കാനാവുന്ന ജോലിയോ സംരംഭകത്വ അവസരമോ നേടാനാകുന്നു.

13) നിലവില്‍ നല്ല വരുമാനമുള്ള ജോലിയുടെയോ സംരംഭത്തിന്റെയോ ഉടമകളാണ് ഈ കോഴ്‌സുകളില്‍ ചേര്‍ന്നിട്ടുള്ളതെങ്കില്‍ അവരുടെ പ്രവര്‍ ത്തനമേഖല പ്രശ്‌നരഹിതമാക്കാനും നിലനില്‍പ്പ് ഭദ്രമാക്കാനും കൂടുതല്‍ മികച്ച നേട്ടങ്ങളും പുരോഗതിയും കൈവരിക്കാനും അവസരമുണ്ടാകുന്നു.

14) സര്‍വോപരി സമൂഹത്തിലെ ശ്രേഷ്ഠവ്യക്തിയും രാജ്യത്തെ ഉത്തമപൗരനുമാകുന്നതോടൊപ്പം ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ചുതന്നെ ജീവിതം ആനന്ദകരമാക്കാന്‍ സഹായിക്കുന്ന ഒരു മികച്ച ലൈഫ് ആക്റ്റിവിസ്റ്റ് / അക്കാദമിസ്റ്റ് / സയന്റിസ്റ്റ് ആയും മാറാനാകുന്നു.

ഭാവിയില്‍ പ്രസക്തി വര്‍ധിക്കുന്ന
കോഴ്‌സുകളും ലാബും

മനുഷ്യര്‍ തമ്മില്‍ തര്‍ക്കിച്ചും കലഹിച്ചും പോരടിച്ചും പ്രശ്‌നകലുഷിതമായിക്കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ ജീവിതശാസ്ത്ര തത്ത്വങ്ങളിലധിഷ്ഠിതമായി ചിലയിടങ്ങളിലെങ്കിലും നമുക്ക് ജനമഹാസഭകള്‍ (ജീവിത ശാസ്ത്ര ലാബുകള്‍) ഓപ്പറേറ്റ് ചെയ്ത് പ്രവര്‍ത്തിച്ചു തുടങ്ങാനായാല്‍ അവിടങ്ങളില്‍ അതുണ്ടാക്കുന്ന മാറ്റങ്ങളും നേട്ടങ്ങളും ആര്‍ക്കും എളുപ്പം ബോധ്യമാകും. അവ മറ്റു സ്ഥലങ്ങളിലെ ജനങ്ങളെയും സര്‍ക്കാറുകളെയും ആകര്‍ഷിക്കുകയും അവിടങ്ങളിലേക്ക് ഇത് വ്യാപകമാകാന്‍ കാരണമാകുകയും ചെയ്യും.
ജനങ്ങള്‍ക്കിടയില്‍ ആശയപരമായും മറ്റും ഉണ്ടായേക്കാവുന്ന വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ അവ അന്യോന്യം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്തവിധം കൈകാര്യം ചെയ്യാനും, പൊതു കാര്യങ്ങള്‍ക്കായി എല്ലാവരെയും ഐക്യപ്പെടുത്തി എല്ലാവര്‍ക്കും നീതിയും പുരോഗതിയും സമാധാനവും നിറഞ്ഞ ജീവിതം ഉറപ്പ് വരുത്താനും, നിലപാടുകളിലെ തെറ്റുകള്‍ ആര്‍ക്കും ദ്രോഹകരമാകാത്ത വിധം നടത്തുന്ന ആശയ പരീക്ഷണങ്ങളിലൂടെ അവരവരെക്കൊണ്ട് സ്വയം തിരുത്തിക്കാനും, അടിച്ചേല്‍പ്പിക്കലുകളില്ലാതെ ശരികള്‍ പൊതുവായി സ്വാംശീകരിക്കപ്പെടാനും ലൈഫ് സയന്‍സ് കോഴ്‌സുകളും ലൈഫ് സയന്‍സ് ലാബും ഗുണകരമായിത്തീരും.

ഓരോയിടങ്ങളിലും നിലവിലുള്ള ഭരണകൂടങ്ങള്‍ക്ക് വിധേയമായി ജീവിതശാസ്ത്രപരമായി സാധ്യമാകുന്ന കാര്യങ്ങള്‍ ജനമഹാസഭ വഴി ചെയ്യുമ്പോള്‍ തന്നെ എല്ലാ വിഭാഗങ്ങളുടെയും അംഗീകാരം നേടി മെച്ചപ്പെട്ട ഭരണം കാഴ്ചവെയ്ക്കാനുള്ള അവസരം കൂടിയാവും അതതിടങ്ങളിലെ ഭരണകൂടങ്ങള്‍ക്ക് കൈവരിക. അത് തിരിച്ചറിയപ്പെടുന്ന ഭരണകൂടങ്ങള്‍ ജീവിതശാസ്ത്ര തത്ത്വങ്ങളിലധിഷ്ഠിതമായ ജനമഹാസഭ (ജീവിതശാസ്ത്ര ലാബ്) സംരംഭങ്ങളെയെല്ലാം ഭരണകൂടത്തിന്റെ ഭാഗമാക്കാതിരിക്കില്ല. അപ്പോള്‍ കൂടുതല്‍ ജനകീയവും ആധികാരികവുമാകുന്ന ജനമഹാസഭകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിനും, കൂടുതല്‍ മെച്ചപ്പെട്ടരീതിയിലാക്കുന്നതിനും അറിവും കഴിവും പരിചയവുമുള്ള ആക്റ്റിവിസ്റ്റുകളും, അക്കാദമിസ്റ്റുകളും, സയന്റിസ്റ്റുകളും കൂടുതലായി ആവശ്യമായി വരികയും കോഴ്‌സുകളുടെ പ്രസക്തി വര്‍ധിക്കുകയും ചെയ്യും.

ജീവിതശാസ്ത്രലാബിന്റെ ശരിയായ പ്രവര്‍ത്തനത്തിന് അറിവും പരിചയസമ്പത്തുമുള്ള ആളുകള്‍ എപ്പോഴും ആവശ്യമായിവരുമെന്നതിനാല്‍ ഈ കോഴ്‌സ് കഴിഞ്ഞവരും അതില്‍ പ്രവൃത്തിപരിചയമുള്ളവരും ജനമഹാസഭകളുടെ ഒരു അവിഭാജ്യഘടകം തന്നെയായിരിക്കും. അതിനാല്‍ ജനമഹാസഭകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ ഈ കോഴ്‌സുകളും ഡിഗ്രികളും പാസായവരെ പൊതുസമൂഹവും ഭരണകൂടവും തേടിവരും.

തത്ഫലമായി ഈ കോഴ്‌സുകള്‍ക്കും ഡിഗ്രികള്‍ക്കും ഇന്നത്തേക്കാള്‍ വലിയ പ്രസക്തി ഭാവിയില്‍ ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്.

അത്തരമൊരു ഉറച്ച ആത്മവിശ്വാസത്തോടുകൂടിയാണ് ഈ കോഴ്‌സുകളെയും സ്വാഭാവികജനാധിപത്യരീതിയില്‍ സംഘടിപ്പിക്കുന്ന ജീവിതശാസ്ത്ര ലാബുകളെയും (ജനമഹാസഭകളെ) ബഹുജന സമക്ഷം അവതരിപ്പിക്കുന്നത്.

ലൈഫ് സയന്‍സ് കോഴ്‌സുകളും അഡ്മിഷന്‍ നേടാനുള്ള യോഗ്യതകളും

എ) ലൈഫ് സയന്‍സ് ലാബ് കര്‍മരേഖാ സര്‍ട്ടിഫിക്കേറ്റ് കോഴ്‌സുകള്‍, ബി) അഡ്വാന്‍സ്ഡ് ലൈഫ് സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, സി) ലൈഫ് സയന്‍സ് സ്‌കോളര്‍ ബിരുദ കോഴ്‌സുകള്‍, ഡി) റിഫ്രഷ് കോഴ്‌സ് ഫോര്‍ ലൈഫ് സയന്‍സ് സ്‌കോളേര്‍സ്, ഇ) റിസേര്‍ച്ച് സ്‌കോളര്‍ (സയന്റിസ്റ്റ്) ഇന്‍ ലൈഫ് സയന്‍സ് കോഴ്‌സ് എന്നിങ്ങനെ അഞ്ച് തരത്തിലായി തുടര്‍ന്ന് പറയുന്ന കോഴ്‌സുകളായിരിക്കും പ്രഥമമായി സയന്‍സ്‌വേഴ്‌സിറ്റി നടത്തുന്നത്

എ) ലൈഫ് സയന്‍സ് ലാബ് കര്‍മരേഖ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍

ലൈഫ് സയന്‍സ് ലാബ് (ജനമഹാസഭ) സംഘാടനവും പ്രവര്‍ത്തനവും നടത്തുന്നതിനായി ആ വിഷയത്തില്‍ അറിവുള്ളവരെ വാര്‍ത്തെടുക്കാന്‍ വേണ്ടി പ്രത്യേകം തയ്യാറാക്കിയിട്ടുള്ളതാണ് ലൈഫ് സയന്‍സ് ലാബ് (ജനമഹാസഭ) കര്‍മരേഖാ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍. ജനമഹാസഭ (ലൈഫ് സയന്‍സ് ലാബ്) സംഘാടനത്തിന്റെ ഭാഗമായി സയന്‍സ്‌വേഴ്‌സിറ്റി പ്രാഥമികമായി ആരംഭിക്കുന്ന കോഴ്‌സുകള്‍ ഇതായിരിക്കും. ഈ കോഴ്‌സുകളിലൂടെ ലൈഫ് സയന്‍സ് ലാബ് രീതിയിലുള്ള ജനമഹാസഭാ സംഘാടനത്തില്‍ പരിചയം നേടി കഴിഞ്ഞ കുറച്ച് പേരെങ്കിലും ഉണ്ടായി കഴിഞ്ഞ ശേഷമായിരിക്കും ലൈഫ് സയന്‍സ് ലാബ് (ജനമഹാസഭ) എന്ന ആശയം തന്നെ ആവിര്‍ഭവിക്കാന്‍ കാരണമായ ലൈഫ് സയന്‍സ് സംബന്ധമായ വിവധ വിഷയങ്ങളില്‍ പഠനം നടത്തുന്ന കോഴ്‌സുകള്‍ ആരംഭിക്കുകയുള്ളൂ. ലൈഫ് സയന്‍സ് പഠനം നടത്തുമ്പോള്‍ ഓരോരുത്തരിലും രൂപപ്പെട്ടേക്കാവുന്ന ജീവിതശാസ്ത്ര സംബന്ധമായ ഭിന്ന ആശയങ്ങളുടെ പ്രായോഗിക ഫലം കൃത്യമായി പരീക്ഷിച്ച് അറിയണമെങ്കില്‍ ഓരോരുത്തരും മുന്നോട്ട് വെയ്ക്കുന്ന ആശയം പരീക്ഷിച്ച് അറിയാനുള്ള ലാബ് സൗകര്യം ആദ്യം ഉണ്ടായിരിക്കുക പ്രധാനമാണ് എന്ന നിലയിലാണ് ലൈഫ് സയന്‍സ് ലാബ് കര്‍മരേഖാ കോഴ്‌സുകള്‍ ആദ്യം തുടങ്ങുന്നത്. ഓരോ കര്‍മരേഖ ഭാഗങ്ങളായി ഒട്ടേറെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ഉണ്ടാകും. ജനമഹാസഭയുടെ ഭാഗമായി ഓരോതരം ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്നവര്‍ ആ സ്ഥാനവുമായി ബന്ധപ്പെട്ട കര്‍മരേഖ കോഴ്‌സുകളില്‍ സര്‍ട്ടിഫിക്കറ്റ് (ആവശ്യാനുസരണം ഒന്നോ അതിലധികമോ) നേടിയിരിക്കണം. എന്നാല്‍ ജനമഹാസഭയുടെ സുപ്രധാന നേതൃത്വ പോസ്റ്റുകളില്‍ നിയമിതരാകണമെങ്കില്‍ അപ്പോള്‍ പഠിപ്പിക്കപ്പെടുന്ന എല്ലാ കര്‍മരേഖകളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ നേടേണ്ടിയും വരും. ആരെല്ലാം ഏതെല്ലാം കര്‍മരേഖാ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയിരിക്കണമെന്ന കാര്യം ഓരോ പോസ്റ്റുമായി ബന്ധപ്പെട്ട യോഗ്യതാ നിര്‍ണയങ്ങളില്‍ നിന്നും മനസ്സിലാക്കാം.

കര്‍മരേഖ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ അഡ്മിഷന്‍ ലഭിക്കാന്‍

പ്രായപരിധിയില്ലാതെ, സ്‌കൂളില്‍ പത്താം ക്ലാസ് വരെ പഠിച്ച ഏതൊരാള്‍ക്കും തങ്ങള്‍ക്ക് വായിച്ച് മനസ്സിലാക്കാകുന്ന ഭാഷ മാധ്യമമായുള്ള ഏതൊരു ലൈഫ് സയന്‍സ് ലാബ് (ജനമഹാസഭ) കര്‍മരേഖ സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ അഡ്മിഷന്‍ എടുക്കാകുന്നതാണ്. നിലവില്‍ സ്‌കൂള്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികളാണെങ്കില്‍ യോഗ്യതയില്‍ ഇളവ് നല്‍കുന്നു. 7 -ാം ക്ലാസ് എത്തിക്കഴിഞ്ഞാല്‍ അവര്‍ക്ക് ഈ കോഴ്‌സില്‍ പ്രവേശനം നേടാം. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ / കോളേജ്തല ലൈഫ് സയന്‍സ് ലാബുകള്‍ (വിദ്യാര്‍ഥി മഹാസഭ) സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേക പരിശീലനം നല്‍കുന്നു. ജീവിത സാഹചര്യത്തിനിടിയില്‍ പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ആര്‍ജ്ജിക്കാനാകാതെപോയ 15 വസസ്സ് കഴിഞ്ഞവര്‍ക്ക് സയന്‍സ്‌വേഴ്‌സിറ്റി നടത്തുന്ന ലാറ്ററല്‍ എന്‍ട്രി കോഴ്‌സ് പാസായാലും അഡ്മിഷന്‍ നല്‍കും.

ബി) അഡ്വാന്‍സ്ഡ് ലൈഫ് സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍

വ്യത്യസ്ത വിഷയങ്ങളിലായി താഴെ പറയുന്ന 6 അഡ്വാന്‍സ്ഡ് ലൈഫ് സയന്‍സ് സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകള്‍ ഉണ്ടായിരിക്കും.

1. പ്രൈമറി ലൈഫ് സയന്‍സ് കോഴ്‌സ്:

ശാസ്ത്രം, എന്ത്? എന്തിന്? എങ്ങനെ? (ശാസ്ത്രത്തിന്റെ പ്രസക്തിയും അതിന്റെ അന്വേഷണ രീതികളും), ലൈഫ് സയന്‍സ് എന്ന ഒരു ശാസ്ത്രശാഖയുടെ ആവശ്യകത, അതിന്റെ പഠനപ്രക്രിയകള്‍, മുന്നൊരുക്കങ്ങള്‍ എന്നിവ പഠിക്കുന്നു.

2. ബേസിക് ലൈഫ് സയന്‍സ് കോഴ്‌സ്:

മനുഷ്യന്റെ അടിസ്ഥാന പ്രകൃതി, പ്രശ്‌നങ്ങള്‍, പരിഹാരപ്രക്രിയകള്‍, അസ്തിത്വബോധവും ദുഃഖനിവാരണവും, പരസ്പരം മാനിച്ച് ജീവിക്കേണ്ടതിന്റെ അനിവാര്യത എന്നിവയെക്കുറിച്ച് പഠിക്കുന്നു.

3. സോഷ്യോളജി & ഇക്കണോമിക് ലൈഫ് സയന്‍സ് കോഴ്‌സ്:

മനുഷ്യന്റെ അടിസ്ഥാന ജീവിതോപാധികളെയും എല്ലാവരുടെയും ജീവിതം സുഖകരവും സന്തോഷകരവുമാക്കാനാവശ്യമായ സാമൂഹിക – സാമ്പത്തിക വിഷയങ്ങളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് പഠിക്കുന്നു.

4. പൊളിറ്റിക്കല്‍ ലൈഫ് സയന്‍സ് കോഴ്‌സ്:

എല്ലാവരുടെയും ജീവിതം സുഖകരവും സന്തോഷകരവുമാക്കാനാവശ്യമായ രാഷ്ട്രീയ വിഷയങ്ങളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് പഠിക്കുന്നു.

5. ലൈഫ് സയന്‍സ് ലബോറട്ടറി (ഡിമോക്രസി & റവലൂഷനറി ലൈഫ് സയന്‍സ്) കോഴ്‌സ്:

ജീവിത ശാസ്ത്ര (ലൈഫ് സയന്‍സ്) പഠനത്തിലൂടെ സുഖകരമായ ജീവിതത്തിന് ഓരോരുത്തരും മുന്നോട്ട് വെക്കുന്ന സിദ്ധാന്തങ്ങളുടെയും നടപടികളുടെയും പ്രായോഗികതയും ഫലവും ആര്‍ക്കും പ്രയാസങ്ങളുണ്ടാക്കാതെ പരീക്ഷിച്ച് അറിയാനുള്ള ലബോറട്ടറി (ജീവിത ശാസ്ത്രത്തിന്റെ പരീക്ഷണശാല) എങ്ങനെ സംവിധാനിക്കാമെന്ന് പഠിക്കുന്നു. ഓരോരുത്തരുടെയും ഇഷ്ടം നീതിപൂര്‍വ്വം മാനിക്കപ്പെടുന്ന അഥവാ എല്ലാ ജനങ്ങളുടെയും ഹിതം നീതിപൂര്‍വ്വം പരിപാലിക്കപ്പെടുന്ന, ന്യൂനതകളില്ലാത്ത മെച്ചപ്പെട്ട ഒരു ജനാധിപത്യ വ്യവസ്ഥിതിയെക്കുറിച്ചും (ജനമഹാസഭ), അമിതമായ അദ്ധ്വാനമോ സാമ്പത്തിക ചെലവോ ഇല്ലാതെ, ആരുടെയും രക്തം ചിന്താതെ, ഏതെങ്കിലും വിധത്തിലുള്ള ദ്രോഹങ്ങള്‍ ആര്‍ക്കും സംഭവിക്കാതെ, തികച്ചും സമാധാനപൂര്‍ണ്ണമായ രീതിയില്‍ എല്ലാവര്‍ക്കും ഗുണകരമായ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മാറ്റങ്ങള്‍ (വിപ്ലവം) ഉണ്ടാകുന്നതിനുള്ള പ്രക്രിയകളെക്കുറിച്ചും കൂടിയാണ് ഇതിലൂടെ പഠിക്കുക.

6. ലൈഫ് സയന്‍സ് ലാബ് - പ്രാക്ടിക്കല്‍ പ്രോബ്ലംസ്, ഹിന്‍ഡ്രന്‍സസ് & സൊലൂഷന്‍സ് കോഴ്‌സ്:

ലൈഫ് സയന്‍സ് ലബോറട്ടറി (ജനമഹാസഭ) സംസ്ഥാപിക്കപ്പെടുന്നതിന് വന്നേക്കാവുന്ന തടസ്സങ്ങളെയും പ്രശ്‌നങ്ങളെയും കുറിച്ച് മനസ്സിലാക്കുന്നു. അവ പരിഹരിച്ചുകൊണ്ട് ലക്ഷ്യം സഫലീകരിക്കുന്നതിന് (ഗുണകരമായ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിന്) ആവശ്യമായ കരുനീക്കങ്ങളും പ്രായോഗികമാര്‍ഗ്ഗങ്ങളും അഭ്യസിക്കുന്നു.

അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ ചേരാന്‍

ലൈഫ് സയന്‍സ് ലാബ് (ജനമഹാസഭ) കര്‍മരേഖ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് നിശ്ചയിച്ച യോഗ്യതതന്നെയാണ് അഡ്വാന്‍സ്ഡ് ലൈഫ് സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലെ ആദ്യ കോഴ്‌സായ പ്രൈമറി ലൈഫ് സയന്‍സ് കോഴ്‌സ് പഠിക്കാനും ഉണ്ടായിരിക്കുക. പ്രസ്തുത കോഴ്‌സ് പാസായി കഴിഞ്ഞാല്‍ ബേസിക് ലൈഫ് സയന്‍സ് കോഴ്‌സില്‍ അഡ്മിഷന്‍ ലഭിക്കുന്നു. തുടര്‍ന്ന് ഓരോ കോഴ്‌സും പാസാകുന്ന മുറയ്ക്ക് യഥാക്രമം തുടര്‍ന്ന് വരുന്ന 3 മുതല്‍ 6 വരെയുള്ള കോഴ്‌സുകളിലും പ്രവേശനം ലഭിക്കുന്നു.

സി) ലൈഫ് സയന്‍സ് സ്‌കോളര്‍ ബിരുദ കോഴ്‌സുകള്‍

രണ്ട് തരത്തിലായി സ്‌കോളര്‍ ബിരുദ കോഴ്‌സുകള്‍ ഉണ്ടായിരിക്കും.

1. ബാച്ചിലര്‍ സ്‌കോളര്‍ ഇന്‍ ലൈഫ് സയന്‍സ്:

ജീവിതശാസ്ത്രസംബന്ധമായ വിഷയങ്ങളില്‍ പ്രായോഗികവും സമഗ്രവുമായ അറിവ് ലഭിക്കാന്‍ ഈ ബിരുദം പ്രയോജനം ചെയ്യുന്നു. ജീവിത ചലനങ്ങളുമായി ബന്ധപ്പെട്ട് തെരഞ്ഞെടുക്കപ്പെടുന്ന സബ്ജറ്റുകളില്‍ കൂടുതല്‍ വിശദ പഠനവും നല്‍കുന്നു. വിശദ പഠനത്തിനായി തെരഞ്ഞെടുത്ത വിഷയം മെയിനായി കാണിച്ചാണ് ഈ ബിരുദം നല്‍കുക.

2. മാസ്റ്റര്‍ സ്‌കോളര്‍ ഇന്‍ ലൈഫ് സയന്‍സ്:

ജീവിതശാസ്ത്ര സംബന്ധമായ വിഷയങ്ങള്‍ കൂടുതല്‍ അവഗാഹതയോടെ പഠിക്കാനും അതില്‍ ഉന്നത നിലവാരം പുലര്‍ത്താനും ഈ ഡിഗ്രി കോഴ്‌സ് വഴി സാധ്യമാകുന്നു. ഒപ്പം തെരഞ്ഞെടുക്കപ്പെടുന്ന സബ്ജറ്റുകളില്‍ കൂടുതല്‍ അവഗാഹമായ വിശദപഠനവും നല്‍കുന്നു. പഠനാനന്തരം മികവ് പുലര്‍ത്തിയ വിഷയങ്ങള്‍ മെയിനായി കാണിച്ചാണ് ഈ ബിരുദം നല്‍കുക.

ലൈഫ് സയന്‍സ് സ്‌കോളര്‍ ബിരുദ കോഴ്‌സുകളില്‍ ചേരാന്‍

ഒന്നുമുതല്‍ ആറുവരെയുള്ള അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായവര്‍ക്ക് ആണ് ബാച്ചിലര്‍ സ്‌കോളര്‍ ഇന്‍ ലൈഫ് സയന്‍സ് കോഴ്‌സില്‍ അഡ്മിഷന്‍ ലഭിക്കുക. ബാച്ചിലര്‍ സ്‌കോളര്‍ കോഴ്‌സ് പാസായി കഴിഞ്ഞാല്‍ മാസ്റ്റര്‍ സ്‌കോളര്‍ കോഴ്‌സിലും അഡ്മിഷന്‍ ലഭിക്കുന്നു.

ഡി) റിഫ്രഷ് കോഴ്‌സ് ഇന്‍ ലൈഫ് സയന്‍സ്

ജീവിതശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട് ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ജീവിതശാസ്ത്ര സംബന്ധമായി ഏറ്റവും പുതിയ അറിവ് ഉണ്ടായിരിക്കണം. അത് പരിഗണിച്ച് ഒരിക്കല്‍ ബിരുദം എടുത്തശേഷം ജീവിതശാസ്ത്ര സംബന്ധമായ മേഖലയില്‍ പുതിയ അറിവുകള്‍ നേടാത്തവര്‍ക്കായി അത് സിസ്റ്റമറ്റിക്കായി പഠിക്കാനുള്ള അവസരം ഒരുക്കുന്നതിനാണ് ഈ കോഴ്‌സ് വിഭാവനം ചെയ്തിട്ടുള്ളത്. ജീവിതശാസ്ത്രപരമായി ഏറ്റവും പുതിയ പഠനങ്ങളുമായിട്ടാണ് ഓരോ കോഴ്‌സും പൂര്‍ത്തിയാക്കി ബിരുദം നല്‍കുക. അതിനാല്‍ ജീവിതശാസ്ത്ര സംബന്ധമായ ഏതെങ്കിലും ഒരു കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കുന്നവര്‍ക്കും പാസാകുന്നവര്‍ക്കും ലൈഫ് സയന്‍സില്‍ അതുവരെയുള്ള അഡ്‌ഡേഷനായി അറിവുകള്‍ ഉണ്ടായിരിക്കും. അതിനാല്‍ ലൈഫ് സയന്‍സ് സംബന്ധമായി ഏതെങ്കിലും ഒരു കോഴ്‌സ് പഠിക്കുന്നവര്‍ക്ക് ഈ റിഫ്രഷ് കോഴ്‌സിന് പ്രസക്തിയില്ല. തീരെ ലൈഫ് സയന്‍സ് കോഴ്‌സുകള്‍ പഠിക്കാത്തവര്‍ക്കും ഈ കോഴ്‌സ് പ്രസക്തമല്ല. അവര്‍ പ്രാഥമിക ലൈഫ് സയന്‍സ് കോഴ്‌സുകള്‍ മുതല്‍ ചേര്‍ന്ന് പഠനം നടത്തുക തന്നെ വേണം. ഈ കോഴ്‌സ് ആവശ്യമായി വരുന്നത് ലൈഫ് സയന്‍സ് സംബന്ധമായി സ്‌കോളര്‍ കോഴ്‌സുകളോ അതിലും ഉയര്‍ന്നതോ ആയ കോഴ്‌സുകള്‍ പാസായി നിലവില്‍ ജീവിതശാസ്ത്ര പഠനവുമായി തീരെ ബന്ധമില്ലാത്ത, അതേ സമയം അപ്‌ഡേറ്റായ ജീവിതശാസ്ത്ര അറിവുകള്‍ ഉപയോഗപ്പെടുത്തേണ്ട മേഖലയില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്കാണ്. ഇത്തരക്കാര്‍ ഇനി ഉണ്ടായി വരുന്നേയുള്ളൂ. അതിനാല്‍ എപ്പോഴാണോ ഈ കോഴ്‌സ് ആവശ്യം വരുന്നത് അപ്പോള്‍ മാത്രമേ അഡ്മിഷന്‍ എടുത്ത് തുടങ്ങുകയുള്ളൂ. അഡ്മിഷന്‍ എടുത്ത് തുടങ്ങുന്നതിന്റെ മുന്നോടിയായി മാത്രമേ ഈ കോഴ്‌സുകളുടെ സ്വഭാവവും മറ്റും പ്രഖ്യാപിക്കുകയുള്ളൂ.

ഇ) റിസര്‍ച്ച് സ്‌കോളര്‍ (സയന്റിസ്റ്റ്) ഇന്‍ ലൈഫ് സയന്‍സ്

കോഴ്‌സ് പാഠഭാഗങ്ങളില്‍ അവതരിപ്പിച്ചതോ അല്ലാത്തതോ ആയ ജീവിതസംബന്ധിയായ ഓരോ വിഷയത്തിലും മികച്ച സയന്റിസ്റ്റുകളെ വാര്‍ത്തെടുക്കാനും ഗവേഷണാത്മകമായ പഠനപ്രബന്ധങ്ങള്‍ അവതരിപ്പിക്കാനുമുള്ളതാണ് ഈ ബിരുദം. റിസേര്‍ച്ച് നടത്തിയ പ്രധാന സബ്ജക്റ്റ് മെയിനായി കാണിച്ചാണ് ഈ ബിരുദം നല്‍കുക.

റിസര്‍ച്ച് സ്‌കോളര്‍ ഇന്‍ ലൈഫ് സയന്‍സ് ബിരുദം ലഭിക്കാന്‍

ലൈഫ് സയന്‍സ് പാഠഭാഗങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ ജീവിത അനുഭവങ്ങള്‍ മുന്‍നിര്‍ത്തി വിലയിരുത്തുകയും വസ്തുതാപരമായി ശരിയാണെന്നോ തെറ്റാണെന്നോ സ്ഥാപിക്കാനും ബദല്‍ നിര്‍ദേശങ്ങളും അനുബന്ധ കാര്യങ്ങളും മുന്നോട്ട് വെയ്ക്കാനും റിസര്‍ച്ച് സ്‌കോളര്‍ കോഴ്‌സില്‍ അഡ്മിഷന്‍ എടുക്കണം. റിസര്‍ച്ച് സ്‌കോളര്‍ (സയന്റിസ്റ്റ്) ഇന്‍ ലൈഫ് സയന്‍സ് കോഴ്‌സിലും മറ്റു ലൈഫ് സയന്‍സ് കോഴ്‌സുകളിലും അഡ്മിഷന്‍ എടുത്തവര്‍ മറ്റു കോഴ്‌സുകളുടെ ഭാഗമായി നടത്തുന്ന ഓരോ പാഠഭാഗ പരിശോധനയും പാസായ ശേഷം റിസര്‍ച്ച് കോഴ്‌സിനുവേണ്ടി അതത് പാഠഭാഗത്തെ സംബന്ധിച്ച ഗവേഷണ പഠന റിപ്പോര്‍ട്ട് സയന്‍സ്‌വേഴ്‌സിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി സമര്‍പ്പിക്കണം. ഓരോ പാഠഭാഗത്തെ സംബന്ധിച്ചുമുള്ള റിസര്‍ച്ച് റിപ്പോര്‍ട്ട് സയന്‍സ്‌വേഴ്‌സിറ്റി അംഗീകരിക്കുന്ന മുറയ്ക്ക് ആയതിനുള്ള അക്കാദമിക് പോയിന്റുകളും അതുമായി ബന്ധപ്പെട്ട റിസര്‍ച്ച് റിപ്പോര്‍ട്ട് പ്രസന്റേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്.
    മേല്‍ പറഞ്ഞ പ്രകാരം പ്രൈമറി ലൈഫ് സയന്‍സ് കോഴ്‌സിലെ ആദ്യ പാഠഭാഗം മുതല്‍ മാസ്റ്റര്‍ സ്‌കോളര്‍ കോഴ്‌സിലെ അവസാന പാഠഭാഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വരെ ശാസ്ത്രീയമായി വിലയിരുത്തി തയാറാക്കിയ ഗവേഷണപരമായ പഠന റിപ്പോര്‍ട്ടുകള്‍ സയന്‍സ്‌വേഴ്‌സിറ്റി അംഗീകരിക്കുകയും മാസ്റ്റര്‍ സ്‌കോളര്‍ പൊതുപരീക്ഷ പാസാവുകയും ചെയ്താല്‍ സയന്‍സ്‌വേഴ്‌സിറ്റിയുടെ റിസര്‍ച്ച് സ്‌കോളര്‍ (സയന്റിസ്റ്റ്) ബിരുദം ലഭിക്കും.

സ്‌കില്‍ ഡിവലപ്‌മെന്റ് ഉള്‍പ്പടെ അനേകം പഠന പരിശീലനങ്ങള്‍

ഓരോരുത്തരുടേയും പഠന നിലവാരം വിലയിരുത്തുന്നതിനും പഠനമനോഭാവവും ഓര്‍മശേഷിയും വ്യക്തിത്വവും മെച്ചപ്പെടുത്താനും വിവിധ സ്‌കില്ലുകള്‍ ഡിവലപ്പ് ചെയ്യാനുമുള്ള അനേകം പരിശീലനാധിഷ്ഠിത പ്രോഗ്രാമുകളും മേല്‍ കോഴ്‌സുകളോടൊപ്പം സയന്‍സ്‌വേഴ്‌സിറ്റി നടത്തും.

– പ്രഭാഷണം, ഡിബേറ്റ്, സാഹിത്യരചന, ചിത്രരചന, കൊളാഷ്, ഡോക്യുമെന്ററി, എക്‌സിബിഷന്‍ കണ്ടക്റ്റിംഗ് എന്നിവയില്‍ മികച്ച പരിശീലനം
– പ്രിന്റ് മീഡിയ, വിഷ്വല്‍ മീഡിയ, സോഷ്യല്‍ മീഡിയ എന്നിവ നന്നായി കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനം
– വിവിധ ലാംഗ്വേജുകളിലുള്ള ഫ്‌ളുവന്‍സി പരിശീലനം,
– പ്രോഗ്രാമുകള്‍ ഏറ്റവും കൃത്യവും മെച്ചപ്പെട്ടതുമായി നടത്താനുള്ള പരിശീലനം
– സംഘടനാപാടവം വര്‍ധിപ്പിക്കാനുള്ള പരിശീലനം
– മാനേജീരീയല്‍ എക്‌സ്പീരിയന്‍സില്‍ നൈപുണ്യം നേടാനുള്ള പരിശീലനം
– മനസ്സില്‍ അതിവേഗം കണക്ക് കൂട്ടാനും തീരുമാനം എടുക്കാനുമുള്ള പരിശീലനം
– മികച്ച കമ്പ്യൂട്ടര്‍ പരിജ്ഞാനം ആര്‍ജ്ജിക്കാനുള്ള പരിശീലനം
– സേഫ്റ്റി ഡ്രൈവിംഗ് പരിശീലനം, അഭിരുചിയനുസരിച്ച് കവിത, ഗാനം, സംഗീതം, നാടകം, തിരക്കഥ, സിനിമ എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പരിശീലനം
– വിവിധതരം സ്‌പോര്‍ട്‌സുകളില്‍ നേട്ടം കൈവരിക്കാനുള്ള പരിശീലനം
– യോഗ, വ്യായാമം എന്നിവയിലും ആരോഗ്യജീവിതം നയിക്കാനുള്ള മറ്റു കാര്യങ്ങളിലും പരിശീലനം
– വിവിധ ജോലികള്‍ എളുപ്പത്തില്‍ നന്നായി ചെയ്യുന്നതിലുള്ള പരിശീലനം
     മേൽ പറഞ്ഞതുപോലെയുള്ള ഒട്ടെറെ കാര്യങ്ങളിലാണ് അനുബന്ധ പ്രോഗ്രാമുകള്‍ സയന്‍സ്‌വേഴ്‌സിറ്റി നടത്തുക.

അതത് മേഖലകളില്‍ വിദഗ്ധരായ ട്രെയിനര്‍മാരുടെ ശിക്ഷണത്തില്‍ പഠന വിരസത അകറ്റുന്ന രീതിയിലായിരിക്കും ഇവ നടത്താന്‍ ശ്രമിക്കുക. ഓരോ വ്യക്തിയുടേയും അഭിരുചി, കഴിവ്, സാഹചര്യം ആവശ്യം എന്നിവ മനസ്സിലാക്കിയാണ് ഇത്തരം പ്രോഗ്രാമുകളില്‍ പ്രവേശനം നല്‍കുക. ഓരോ പ്രോഗ്രാമിനും പ്രവേശനം ലഭിക്കുവാന്‍ ആവശ്യമായ ഫീസും മറ്റു കാര്യങ്ങളും അതാത് സമയങ്ങളില്‍ അറിയിക്കുകയാണ് ചെയ്യുക.

പഠന-സന്ദേശ-വിനോദ യാത്രകള്‍ സെമിനാറുകള്‍, മുഖാമുഖങ്ങള്‍

പഠന പ്രവര്‍ത്തനങ്ങളുടെയും വിവധ പരിശീലന പരിപാടികളുടെയും ഭാഗമായി അനേകം പഠന – സന്ദേശ – വിനോദ യാത്രകളിലും സെമിനാറുകളിലും പങ്കാളികളാകാനും സമുന്നതരായ വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടെ ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ള ധാരാളം പേരുമായി കൂടിക്കാഴ്ചകള്‍ നടത്താനും സംവദിക്കാനും അവസരമുണ്ടാക്കും. ഇതിന് ആവശ്യമായ കാര്യങ്ങളും അതത് സമയങ്ങളില്‍ അറിയിക്കുകയാണ് ചെയ്യുക.

കോഴ്‌സുകളുടെ ഫീസ് നിരക്കുകള്‍ (2025 കേരള)

സയന്‍സ്‌വേഴ്‌സിറ്റി ആദ്യമായി കോഴ്‌സ് പാഠഭാഗങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത് മലയാളം മീഡിയത്തിലാണ്. അതിനാല്‍ മലയാളം കൂടുതലായി സംസാരിക്കുകയും പഠിക്കുകയും ചെയ്യുന്ന ഇന്ത്യയിലെ കേരള സംസ്ഥാനത്തിലാണ് ലൈഫ് സയന്‍സ് കോഴ്‌സുകളുടെ പ്രഥമ ബാച്ചുകള്‍ ആരംഭിക്കുന്നത്.
മലയാളം മീഡിയത്തില്‍ 2025 വര്‍ഷം അഡ്മിഷന്‍ എടുക്കുന്നവര്‍ക്കുള്ള ഫീസ് നിരക്കുകള്‍ തുടന്ന് നല്‍കുന്നു.

കര്‍മരേഖ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുടെ ഫീസുകള്‍

ലൈഫ് സയന്‍സ് ലാബ് (ജനമഹാസഭ) സംഘടിപ്പിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനുള്ള കാര്യങ്ങള്‍ കര്‍മരേഖ എന്ന പേരിലാണ് പഠിപ്പിക്കുക. പലതരം വിഷയങ്ങളായി അനേകം കര്‍മരേഖാ ഭാഗങ്ങളായിട്ടാണ് പഠിക്കാനുണ്ടാകുക. എല്ലാ കര്‍മരേഖാ ഭാഗവും തുല്യമായിരിക്കില്ല എന്നതിനാല്‍ ഓരോ കര്‍മരേഖാ പാഠഭാഗവും പഠിക്കാനും പഠിപ്പിക്കാനും എടുക്കുന്ന സമയവും അധ്വാനവും അവയില്‍ പരീക്ഷ നടത്താനും എടുക്കുന്ന സമയവും അധ്വാനവും വ്യത്യസ്തമായിരിക്കാം. ആയതിനാല്‍ പഠനമാറ്ററിന്റെ അളവ് അനുസരിച്ചായിരിക്കും മേല്‍ പറഞ്ഞ ഓരോ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനും ഫീസ് നിശ്ചയിക്കുക. പ്രഥമഘട്ടത്തില്‍ ഈ പേജില്‍ കാണുന്ന ഫോണ്ട് സൈസില്‍ ആയിരിക്കും പഠന മാറ്റര്‍ തയ്യാറാക്കുക. ആ ഫോണ്ട് സൈസില്‍ ഒരു എ ഫോര്‍ പേജ് പഠന മാറ്ററിന് 100 രൂപ എന്ന നിരക്കിലായിരിക്കും ഓരോ ലൈഫ് സയന്‍സ് ലാബ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനും ഇപ്പോള്‍ ഫീസ് കണക്കാക്കുന്നത്. പഠന മാറ്ററിന്റെ പേജ് വ്യത്യാസമനുസരിച്ച് ഓരോ കര്‍മരേഖാ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനുമുള്ള ഫീസ് വ്യത്യസ്തമായിരിക്കുമെന്ന് മേല്‍പറഞ്ഞതില്‍നിന്നും മനസ്സിലായിരിക്കുമല്ലോ. ഈ ഇനത്തിലുള്ള ആദ്യ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അഡ്മിഷന്‍ എടുക്കുമ്പോള്‍ മേല്‍ പറഞ്ഞ കോഴ്‌സ് ഫീസിന് പുറമേ 100 രൂപ അഡ്മിഷന്‍ ഫീസൂം ഉണ്ടായിരിക്കും. ഒരിക്കല്‍ അഡ്മിഷന്‍ ഫീസ് ഈടാക്കിയാല്‍ മറ്റ് കര്‍മരേഖാ ഭാഗത്തിനുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ പഠിക്കുന്നതിനൊന്നും അഡ്മിഷന്‍ ഫീസ് ഉണ്ടായിരിക്കില്ല. മാറി വരുന്ന ഓരോ വര്‍ഷും കോഴ്‌സ് നടത്തുന്നതിന് വരുന്ന ചെലവുകളുടെ അടിസ്ഥാനത്തില്‍ കോഴ്‌സ് ഫീസ് നിരക്കുകളില്‍ വ്യത്യാസം വരാം. ലൈഫ് സയന്‍സ് ലാബ് (ജനമഹാസഭ) സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് മാത്രമല്ല സയന്‍സ്‌വേഴ്‌സിറ്റി നടത്തുന്ന മറ്റു കോഴ്‌സുകള്‍ക്കും അവ നടത്തുന്നതിന് ഓരോ വര്‍ഷവും വരുന്ന ചെലവുകളുടെ അടിസ്ഥാനത്തില്‍ ഫീസ് നിരക്കില്‍ വ്യത്യാസം വരാം.

അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഫീസുകള്‍

അഡ്മിഷന്‍ ഫീസ് 250 രൂപ
(പ്രൈമറി കോഴ്‌സ് അഡ്മിഷന്‍ സമയത്ത് മാത്രം)
കോഴ്‌സ് ഫീസുകള്‍
1. പ്രൈമറി ലൈഫ് സയന്‍സ് 2,000 രൂപ
2. ബേസിക് ലൈഫ് സയന്‍സ് 3,000 രൂപ
3. സോഷ്യോളജി & ഇക്കണോമിക് ലൈഫ് സയന്‍സ് 4,000 രൂപ
4. പൊളിറ്റിക്കല്‍ ലൈഫ് സയന്‍സ് 4,000 രൂപ
5. ലൈഫ് സയന്‍സ് ലബോറട്ടറി
(ഡിമോക്രസി & റവലൂഷനറി) 4,000 രൂപ
6. ലൈഫ് സയന്‍സ് ലാബ് – പ്രാക്ടിക്കല്‍ പ്രോബ്ലംസ്,
ഹിന്‍ഡ്രന്‍സസ് & സൊലൂഷന്‍സ് 4,000 രൂപ

ലൈഫ് സയന്‍സ് സ്‌കോളര്‍ ബിരുദ കോഴ്‌സ് ഫീസുകള്‍

അഡ്മിഷന്‍ ഫീസ് 500 രൂപ
(ബാച്ചിലര്‍ കോഴ്‌സ് അഡ്മിഷന്‍ സമയത്ത് മാത്രം)
കോഴ്‌സ് ഫീസുകള്‍
1. ബാച്ചിലര്‍ സ്‌കോളര്‍ ഇന്‍ ലൈഫ് സയന്‍സ് 5,000 രൂപ
2. മാസ്റ്റര്‍ സ്‌കോളര്‍ ഇന്‍ ലൈഫ് സയന്‍സ് 7,500 രൂപ

റിസേര്‍ച്ച് സ്‌കോളര്‍ (സയന്റിസ്റ്റ്) കോഴ്‌സ് ഫീസുകള്‍

അഡ്മിഷന്‍ ഫീസ് 500 രൂപ
കോഴ്‌സ് ഫീസ് 10,000 രൂപ

അഡീഷണല്‍ ഫീസുകള്‍

മുകളില്‍ നല്‍കിയിട്ടുള്ള ഫീസ് നിരക്കുകള്‍ ഓരോ കോഴ്‌സും ഡിജിറ്റല്‍ ടെക്‌സറ്റുകളും വീഡിയോകളും ഉപയോഗിച്ച് പഠന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും കോഴ്‌സ് ഡ്യൂരേഷനുള്ളില്‍ ഒരു തവണ പൊതുപരീക്ഷയില്‍ പങ്കാളിയായി പാസായി ബിരുദം നേടുന്നതിനും മാത്രം ഉള്ളതാണ്. ഡിജിറ്റല്‍ ടെക്‌സ്റ്റുകള്‍ക്ക് പകരം പ്രിന്റഡ് ടെക്സ്റ്റുകള്‍ താത്പര്യപ്പെടുന്നവരുണ്ടെങ്കില്‍ അവര്‍ ആയതിന് അതത് കാലത്തുള്ള വില അഡീഷണലായി അടയ്‌ക്കേണ്ടിവരും. ഏതെങ്കിലും പഠിതാവിന് ഒരു കോഴ്‌സ് പാസാകുന്നതിന് പുനര്‍ പരീക്ഷ നടത്തേണ്ടി വരികയോ യോഗ്യതയുടെ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വീണ്ടും പരീക്ഷകള്‍ ആവശ്യമായി വരികയോ ചെയ്യുകയാണെങ്കിലും ആയതിനും അതത് കാലത്ത് നിശ്ചയിക്കുന്ന അഡീഷണല്‍ ഫീസുകള്‍ അടയ്‌ക്കേണ്ടി വരും. കോഴ്‌സ് പാസാകുന്നതിന് കോഴ്‌സ് ഡ്യൂറേഷനും കഴിഞ്ഞ് പഠന പ്രവര്‍ത്തനങ്ങള്‍ ആവശ്യമായി വരികയാണെങ്കില്‍ ആയതിനും അതത് കാലത്ത് നിശ്ചയിക്കുന്ന അഡീഷണല്‍ ഫീസുകള്‍ അടയ്‌ക്കേണ്ടി വരും.

സൗകര്യാനുസൃതമായ ബാച്ചുകളിൽ പഠിക്കാനവസരമുണ്ടാക്കും

വിവധ ഭാഷാ ബാച്ചുകളിലായി ലോകത്തുള്ള എല്ലാ ഭാഷകളിലും ലൈഫ് സയൻസ് കോഴ്‌സുകൾ ആരംഭിക്കാനുള്ള ശ്രമം ഉണ്ടാകും. മാത്രമല്ല, പഠിതാക്കളുടെ സൗകര്യം പരിഗണിച്ച് ഏതൊരു ഭാഷയിലുള്ള കോഴ്സു‌ം പഠിതാക്കളുടെ ലഭ്യത അനുസരിച്ച് താഴെ പറയുന്ന ബാച്ചകളിലായി പഠനം നടത്താനുള്ള ശ്രമവും സയൻസ്‌വേഴ്‌സിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടാകും.

ഓൺലൈൻ ബാച്ചുകൾ

ഒരിടത്ത് സ്ഥിരമായി ക്ലാസുകളില്‍ നേരിട്ട് വന്ന് പോകാന്‍ കഴിയാത്തവര്‍ക്കായി നിശ്ചിത ദിവസങ്ങളിലുള്ള പൊതുക്ലാസുകളില്‍ നേരിട്ട് ഹാജരാകാമെന്ന വ്യവസ്ഥയോടെയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ആണ് ഈ ബാച്ചുകളില്‍ ഉണ്ടാകുക.

ഓഫ്‌ലൈൻ റെഗുലർ ബാച്ചുകൾ

ആഴ്ചയില്‍ നിശ്ചിത ദിവസങ്ങളിലും സമയങ്ങളിലും ഒരു ട്യൂട്ടറുടെ മുമ്പാകെ നേരിട്ട് ഹാജരായിരിക്കണമെന്ന വ്യവസ്ഥയോടെയുള്ള ക്ലാസുകള്‍ ആണ് ഈ ബാച്ചിലുടെ ഉണ്ടാകുക.

ഓഫ്‌ലൈൻ ഹോളിഡേ ബാച്ചുകൾ


ജോലികളിലോ പഠനങ്ങളിലോ ഏർപ്പെട്ടവർക്കായി അവരുടെ ഹോളിഡേകളിൽ ഒരു ട്യൂട്ടറുടെ മുമ്പാകെ നേരിട്ട് ഹാജരായിട്ടുള്ള ക്ലാസുകൾ ആണ് ഇത്.

ഓറിയേൻറേഷൻ ബാച്ചുകൾ


വിദ്യാഭ്യാസ/തൊഴിൽ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും ജീവന ക്കാർക്കുമായി അവരവരുടെ നിലവിലുള്ള പഠനത്തിനും തൊഴിലുകൾക്കുംവിഘാതം സൃഷ്‌ടിക്കാത്തവിധം അതത് സ്ഥാപനങ്ങളിൽ വെച്ചുതന്നെ സ്ഥാപനമേധാവികളുടെ അംഗീകാരത്തോടുകൂടി നടത്തുന്ന ഓഫ്ലൈൻ ക്ലാസുകൾ ആണ് ഇത്.

ആദ്യം അഡ്‌മിഷൻ തേടുന്ന 1000 പേർക്ക് മുൻകൂർ ഫീസടയ്ക്കാതെ പഠിക്കാൻ അവസരം

എല്ലാ കോഴ്‌സുകളും കോഴ്‌സുകള്‍ നടത്തുന്നതിനുള്ള ന്യായമായ ഫീസ് ഈടാക്കിയാണ് സയന്‍സ്‌വേഴ്‌സിറ്റി നടത്തുക. എന്നാല്‍ പുതിയതായി പരിചയപ്പെടുത്തുന്ന കോഴ്‌സുകളായതിനാല്‍ ഫീസ് നല്‍കി പഠിച്ചാല്‍ സാമ്പത്തിക നഷ്ടമാകുമോ എന്ന ആശങ്ക പലര്‍ക്കുമുണ്ടാകാം. അത്തരത്തിലുള്ള ആശങ്കയോടെ ലൈഫ് സയന്‍സ് കോഴ്‌സ് പഠിക്കുന്നതില്‍നിന്നും ആളുകള്‍ വിമുഖരാകരുത് എന്ന് മനസ്ലിലാക്കി നാമമാത്രമായ 100 രൂപ മാത്രം ആദ്യം ഈടാക്കി ബാക്കി ഫീസുകള്‍ മൂന്‍കൂര്‍ അടയ്ക്കാതെ പഠിക്കാനുള്ള സൗകര്യം ചെയ്യുന്നു. ബാക്കി ഫീസുകള്‍ കോഴ്‌സിന്റെ ഭാഗമായി പഠിതാവിന് ലഭിക്കുന്ന വരുമാനത്തില്‍ നിന്നും 25 ശതമാനം വീതം നല്‍കി അടച്ച് തീര്‍ത്താല്‍ മതിയെന്ന വ്യവസ്ഥയോടെയാണ് ഈ സൗകര്യം ചെയ്യുക. ആദ്യം അഡ്മിഷന്‍ എടുക്കുന്ന 1000 പേര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഈ ആനുകൂല്യം ലഭിക്കുക. 100 രൂപ അഡ്വാന്‍സ് അടയ്ക്കാന്‍ കഴിയാത്തവിധം ദരിദ്രരായ ആരെങ്കിലും കോഴ്‌സ് പഠിക്കാന്‍ താത്പര്യപ്പെടുന്നുവെങ്കില്‍ ആയത് ബോധ്യപ്പെടുന്ന പക്ഷം അവര്‍ക്ക് 100 രൂപ പോലും മുന്‍കൂര്‍ അടയ്ക്കാതെ പഠിക്കാനവസരം നല്‍കും.

ആദ്യം അഡ്മിഷന്‍ എടുത്ത് പാസാകുന്നവര്‍ക്ക് മെറിറ്റ് അവാര്‍ഡുകളും പ്രൈസ് മണികളും

ഓരോ കോഴ്‌സിലും ആദ്യമാദ്യം ചേരുന്നതിനും പാസാകുന്നതിനും പ്രോത്സാഹനം ആയി ഓരോ കോഴ്‌സിലും പരീക്ഷ എഴുതുന്ന ആദ്യ 1000 പേരില്‍ ഉയര്‍ന്ന മാര്‍ക്കോടെ പാസാകുന്ന 50 പേര്‍ക്ക് മെറിറ്റ് അവാര്‍ഡുകളും മെറിറ്റ് അവാര്‍ഡ് കിട്ടാതെ പാസായ ബാക്കിയുള്ളവരില്‍നിന്നും നറുക്കിട്ടെടുക്കുന്ന 50 പേര്‍ക്ക് പ്രൈസ് മണിയും നല്കുന്നു.

Get In Touch

Contact Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

scienceversity

scienceversitymail@gmail.com

Office Number

95390 77500

Office Address

2601 Beaumont Ave Liberty, Texas

Appointment

Let's Start Project

Company

Home

Customer Service

Marketing

FAQ

Company

About Us

Projects

Team Members

Services

Contact

scienceversitymail@gmail.com

95390 77500

1463 Chandler Drive Springfield, MO 65806

Scroll to Top